കൊല്ലത്ത് പോക്‌സോ കേസ് പ്രതി കുത്തേറ്റ് മരിച്ചു ;ആക്രമണത്തിൽ കലാശിച്ചത് സാമ്പത്തിക തർക്കങ്ങളെ തുടർന്ന് :ഒരാളുടെ ആരോഗ്യനില അതീവഗുരുതരം

സ്വന്തം ലേഖകൻ

കൊല്ലം : തെന്മലയിൽ പോക്‌സോ കേസ് പ്രതി കുത്തേറ്റ് മരിച്ചനിലയിൽ. ആക്രമണത്തിൽ തെന്മല സ്വദേശിയായ അരുൺ കുമാറാണ് മരിച്ചത്. സാമ്പത്തിക തർക്കത്തിനൊടുവിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുൺകുമാർ വടിവാൾകൊണ്ട് വെട്ടിയ പ്രതി ബിപിൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.അരുൺകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അരുൺകുമാറിന്റെ വീടിനുസമീപം നിൽക്കുകയായിരുന്ന ബിബിനെ അരുൺകുമാർ വീട്ടിൽ നിന്നും വടിവാളുമായി ഇറങ്ങി വന്ന് വെട്ടുകയും വടിവാൾ പിടിച്ചുവാങ്ങിയ വിപിൻ അരുൺകുമാറിനെ തിരിച്ചു ആക്രമിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുൺകുമാറിന്റെ മരണം സംഭവിച്ചിരുന്നു. ബിപിന് പ്രാഥമിക ചികിത്സ നൽകിയശേഷം പുനലൂരിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Top