തൂങ്ങി മരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവില്‍ മൃതദേഹം താഴെയിറക്കി എസ്ഐ

തൂങ്ങി മരിച്ച ആളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദൗത്യം ഏറ്റെടുത്ത് എസ്‌ഐ. കഴിഞ്ഞ ദിവസം എരുമേലി കനകപ്പാലം വനത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മരത്തില്‍ നിന്നും താഴെയിറക്കാന്‍ വന്നയാള്‍ അധിക ആവശ്യപ്പെട്ടതോടെ എസ്ഐ ഇത് ഏറ്റെടുക്കുകയായിരുന്നു.

സംഭവമറിഞ്ഞ് നിവധി പേര്‍ സംഭവ സ്ഥലത്ത് തിച്ചു കൂടി. എന്നാല്‍ മൃതദേഹം താഴെയിറക്കാന്‍ ത പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിട്ടും ദുര്‍ഗന്ധം വമിച്ചിരുന്നതിനാല്‍ ആരും മുന്നോട്ടു വന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് ഒരാള്‍ മൃതദേഹം താഴെ ഇറക്കാമെന്ന് പറഞ്ഞ് എത്തിയെങ്കിലും 5000 രൂപ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എസ്ഐ ഇ.ജി.വിദ്യാധരന്‍ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി കെട്ടഴി്ച്ച് മൃതദേഹം താഴെയിറക്കി. എരുമേലി വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് ഇയാള്‍ ധരിച്ചിരുന്നത്.

Top