സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം ; മരിച്ചത് കോട്ടയം ചങ്ങനാശേരി സ്വദേശി

സ്വന്തം ലേഖകൻ

കോട്ടയം : ചങ്ങനാശേരിയിൽ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ചങ്ങനാശേരി ശ്രേയാസ് വാട്ടർ സൊലൂഷ്യൻ പാട്‌നറും മടക്കുംമുട് വെരുർ ചിറ ഇൻഡ്ട്രീയൽ നഗർ തുണ്ടിയിൽ വീട്ടിൽ കുര്യൻ തോമസ് (ജോപ്പൻ49)ആണ് മരിച്ചത്. കിടങ്ങറ കിടങ്ങിൽ പാപ്പച്ചന്റെ മകനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി എട്ടേകാലോടെ് ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. ചങ്ങനാശേരിയിൽ നിന്നും വീട്ടിലേയ്ക്ക് സ്‌കൂട്ടറിൽ വാഴൂർ റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനിടയിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ജീപ്പ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തെ തുടർന്ന് റോഡിലേയ്ക്ക് തലയിടിച്ചു വീഴുകയായിരുന്നു. ഈ സമയം സെൻട്രൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.

ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ച മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൊടുക്കും. ഭാര്യ: തംബു കുര്യൻ വട്ടപ്പള്ളി കല്ലറയ്ക്കൽ കുടുംബാംഗമാണ്.

ലോക്ക് ഡൗണിനെ തുടർന്ന്, റോഡിൽ വാഹനങ്ങൾ ഇല്ലാത്തതും വിജനമായ റോഡിൽ വാഹനങ്ങൾ അമിത വേഗതയിലെത്തിയതാകാം അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു

Top