കൊല്ലത്ത് ആയൂരിൽ ലോറിഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ ;സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

കൊല്ലം: ആയൂരിൽ ലോറിഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയൻ പിള്ള(56) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആയൂരിന് സമീപം അജയൻ പിള്ള ഓടിച്ചിരുന്ന ലോറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ലോറിയുടെ ഡ്രൈവർ സീറ്റിന് പുറത്ത് രക്തംവീണ നിലയിലാണ്. അതുകൊണ്ട് തന്നെ പൊലീസ് പ്രാഥമികായി തന്നെ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Top