കെ എം ബഷീറിന്‍റെ മരണം; സീറ്റ് ബെല്‍റ്റില്‍ ശ്രീറാമിന്‍റെ വിരലടയാളം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞത്. ഡ്രൈവിങ് സീറ്റിലുള്ള സീറ്റ് ബെല്‍റ്റില്‍ നിന്ന് ശ്രീറാമിന്‍റെ വിരലടയാളം ലഭിച്ചിട്ടുണ്ട്.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്‍റെയും സുഹൃത്ത് വഫാ ഫിറോസിന്‍റേയും ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ശ്രീറാമിന്‍റെ ലൈസന്‍സിന് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. എന്നാല്‍, മൂന്ന് മാസത്തേക്കാണ് വഫയുടെ ലൈസന്‍സിന്‍റെ സസ്‌പെന്‍ഷന്‍.

Top