പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി; മൈക്കും പിടിച്ച് നോക്കിനിന്ന് പോലീസ്

സന്നിധാനം: ശബരിമലയില്‍ പോലീസ് സംവിധാനങ്ങള്‍ താളംതെറ്റുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവാതെ പോലീസ് കഷ്ടപ്പെടുന്ന സ്ഥിതിയാണ് സന്നിധാനത്ത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതാകട്ടെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും. വത്സന്‍ തില്ലങ്കേരിക്ക് പ്രവര്‍ത്തകരോട് സംസാരിക്കാനായി മൈക്കും നല്‍കി നോക്കിനില്‍ക്കുകയാണ് പോലീസ്.

യുവതികളെ തടയാന്‍ പൊലീസുണ്ട്, പമ്പ കടന്നിങ്ങോട്ട് പോരാന്‍ കഴിയുകയില്ലെന്നും വത്സന്‍ തില്ലങ്കരി പറയുന്നു. സന്നിധാനത്ത് ഇന്ന് രാവിലെ പ്രതിഷേധക്കാര്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അമ്പത് വയസ് തികയാത്ത സ്ത്രീ സന്നിധാനത്തെത്തി എന്ന സംശയത്തെത്തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

വത്സന്‍ തില്ലങ്കരിയുടെ വാക്കുകളിങ്ങനെ: ചിലയാളുകള്‍ കൂട്ടത്തില്‍ കുഴപ്പം ഉണ്ടാക്കണം എന്ന് തീരുമാനിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണ് പോവാന്‍ പാടില്ല. സമാധാനപരമായി, ശാന്തമായി ദര്‍ശനം നടത്തണം. പ്രായപരിധി പുറത്തുള്ളരെ ദര്‍ശനം നടത്താന്‍ സഹായിക്കണം. അല്ലാത്തവരെ തടയാനുള്ള സംവിധാനം ഇവിടെ ഉണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. പൊലീസ് ഉണ്ട്, നമ്മുടെ വളണ്ടിയര്‍മാരുണ്ട്. പമ്പ മുചല്‍ സംവിധാനങ്ങളുണ്ട്. പമ്പ കടന്നിങ്ങോട്ട് പോരാന്‍ സാധിക്കുകയില്ല.

Top