പോലീസ് സ്‌റ്റേഷനില്‍വെച്ച് ദമ്പതികളെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്

JAIL_GENERIC_THINKSTOCK

പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന മൃഗീയമായ പീഡനം പുറത്ത്. പോലീസ് സ്‌റ്റേഷനില്‍വെച്ച് ദമ്പതികളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായി. മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ് സ്റ്റേഷനിലാണ് ഈ ക്രൂരത നടന്നത്. പോലീസ് സ്‌റ്റേഷനില്‍വെച്ച് ദമ്പതികളെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ദമ്പതികളെ ബാറ്റണുകളുപയോഗിച്ച് പൊലീസ് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് സ്റ്റേഷന്റെ ഉള്ളിലൂടെ ഒരാളെ വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. മറാത്തിയിലാണ് ഇയാളോട് പൊലീസ് സംസാരിക്കുന്നത്. ദൃശ്യങ്ങളുടെ തുടക്കത്തില്‍ ഒരു സ്ത്രീയെ കാണിക്കുന്നുണ്ടെങ്കിലും പിന്നീട് അവര്‍ ദൃശ്യമാകുന്നില്ല.

ഈമാസം പത്തിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ എന്ത് കാര്യത്തിനാണ് ഇവരെ മര്‍ദിക്കുന്നതെന്ന് വ്യക്തമല്ല. വീഡിയോയുടെ പേരില്‍ മഹാരാഷ്ട്ര പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Top