അറസ്റ്റ് ചെയ്ത അമ്മയെ കാണാതെ കരഞ്ഞ രണ്ടുവയസ്സുകാരിയോട് പോലീസ് കാണിച്ചത് ക്രൂരത; കാണൂ

jjjjjj

റാന്നി: പോലീസിന് മനുഷ്യസ്‌നേഹം എന്നൊന്ന് ഇല്ലേയെന്ന് ചോദിച്ചു പോകും. കൊച്ചു കുഞ്ഞുങ്ങളോട് പോലും മൃഗീയമായിട്ടാണ് പെരുമാറുന്നത്. പത്തനംതിട്ടയില്‍ റാന്നി ചെമ്പന്‍മുടിയിലെ പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ മകളോട് കാണിച്ച ക്രൂരത പറയാതിരിക്കാനാവില്ല.

അറസ്റ്റ് ചെയ്ത അമ്മയെ കാണാതെ കരഞ്ഞ രണ്ടുവയസ്സുകാരി സിഐ വലിച്ചു പുറത്താക്കുകയാണ് ചെയ്തത്. അറസ്റ്റിലായ നാറാണമൂഴി മാത്യു,റീന ദമ്പതികളുടെ ഇളയ മകള്‍ ബെല്ല റോസിനോടാണ് സിഐ ന്യൂമാന്റെ ക്രൂരത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശന്ന് വലഞ്ഞ് അമ്മയുടെ അടുത്തേക്ക്പോയ ബെല്ല റോസിനെ സി ഐ കൈയ്ക്കു പിടിച്ചു പുറത്താക്കി. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ വേണ്ടിയാണ് കുട്ടിയെ അമ്മയുടെ അടുത്തേക്ക് വിട്ടത്. സിഐയുടെ ഈ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

Top