അനിയനുള്ളപ്പോൾ കാമുകിയോട് സംസാരിക്കാൻ പറ്റില്ല, എനിക്കും ഇല്ലേ സാറേ സ്വകാര്യത : ലോക്ഡൗണിൽ കോഴിക്കോട് ബീച്ച് റോഡിൽ അർദ്ധരാത്രിയിൽ പിടികൂടിയ പ്ലസ് ടു വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോഴിക്കോട് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് കാമുകിയോട് സംസാരിക്കാൻ പാതിരാത്രിയിൽ വീടുവിട്ട് റോഡിലിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് കൈയ്യോടെ പിടികൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് ബീച്ച് റോഡിൽനിന്നാണ് ഫോണുമായി കാമുകൻ അർദ്ധരാത്രിയിൽ പിടിയിലായത്. അർദ്ധരാത്രിയിൽ റോഡിൽ നിക്കറും ബനിയനും ധരിച്ചു നിൽക്കുകയായിരുന്ന പ്ലസ്ടുകാകാരനെ കള്ളനാണെന്ന് കരുതിയാണ് പൊലീസ് പിടികൂടിയത്.

എന്നാൽ തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കാമുകിയോട് സംസാരിക്കാനാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി സമ്മതിയ്ക്കുകയായിരുന്നു.രാത്രി 12 മണിയോടെയാണ് പയ്യനെ പൊലീസ് പിടികൂടിയത്.

വീട്ടിൽ രണ്ട് മുറിയുണ്ട്. ഒന്നിൽ അച്ഛനും അമ്മയും മറ്റേതിൽ ഞാനും അനിയനും കിടക്കും. എന്നാൽ രാത്രി തന്റെ കാമുകിയോട് സംസാരിക്കാൻ അനിയനുള്ളപ്പോൾ സാധിക്കില്ലെന്നും കുട്ടി പൊലീസിനോട് പറയുകയായിരുന്നു.

പിന്നീട് പൊലീസ് കാരണം തിരക്കിയപ്പോൾ ‘എനിക്കും ഇല്ലേ സാറേ സ്വകാര്യത’ എന്നായി കാമുകന്റെ മറുചോദ്യം. രാത്രി ആരും ശല്യം ചെയ്യാനില്ലാത്ത സ്ഥലം നോക്കി നടക്കുന്നതിനിടെയാണ് കള്ളനാണെന്ന് കരുതി പൊാലീസ് വില്ലനായി എത്തിയത്.

തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ കയ്യോടെ രക്ഷിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.

Top