ആചാരത്തെ അനുകൂലിച്ച് പോസ്റ്റിട്ടു; സിപിഎം നേതാക്കളുടെ തല്ലും ഭീഷണിയും, പോലീസിന് പരാതി നല്‍കിയിട്ടും നടപടിയില്ല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അക്രമങ്ങള്‍ അവസാനിക്കുന്നില്ല. ശബരിമലയിലെ ആചാരത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകയ്ക്ക് പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ ഭീഷണിയും തല്ലും. കൈയ്യേറ്റത്തിനൊടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവര്‍ത്തകയ്ക്ക് പോലീസിന്റെയും സുരക്ഷയില്ല.

നെടുമങ്ങാട് പുലിപ്പാറ സ്വദേശി നിമയാണ് പരാതിക്കാരി. പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍ വീട്ടിലെത്തി ഭീഷണി പ്പെടുത്തിയെന്നും മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തെന്നും നിമ ആരോപിച്ചു. മര്‍ദ്ദനത്തില്‍ നിമയ്ക്കും 12 വയസുള്ള മകന്‍ കണ്ണനും പരിക്കേറ്റു. അഞ്ച് ദിവസം ആശുപത്രിയിലായിരുന്നു.
നിരന്തരം ഭീഷണി ഉണ്ടെന്നും നിമ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികളില്ല. ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ സമരപ്പന്തലില്‍ നിമ സന്ദര്‍ശിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Top