പാർട്ടി പ്രവർത്തകരുടെ ഗ്രൂപിലേക്ക് സിപിഎം ഏരിയ സെക്രട്ടറിയുടെ നഗ്ന ചിത്രം.

കണ്ണൂർ : പയ്യന്നൂരിലെ സി പി എം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് എരിയാ സെക്രട്ടറി തന്നെ തൻറെ നഗ്ന ചിത്രം അയച്ച്‌ എന്ന് റിപ്പോർട്ട് . നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സി പി എം എരിയാ സെക്രട്ടറി കെ.പി.മധു നഗ്നചിത്രം അയച്ചത്.ചിത്രം എത്തിയതോടെ പാർട്ടിക്കുള്ളിൽ വൻ വിവാദമായിരിക്കയാണ്

പാർട്ടി സഖാക്കൾ മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സി പി എം ഏരിയാ സെക്രട്ടറി തന്നെ നഗ്നചിത്രം പോസ്റ്റ് ചെയതത് എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു . പയ്യന്നൂർ എരിയ സെക്രടറി കെ പി മധുവാണ് നാട്ടു ഗ്രാമം മുത്തത്തി എന്ന പാർട്ടി ഗ്രൂപ്പിൽ നഗ്നചിത്രം പോസ്റ്റ് ചെയ്തത്. ഫോട്ടോ ഇട്ടതിന് പിന്നാലെ നേതാവ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് അടിക്കുകയും ചെയ്തു. പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ സംഘടനാ നേതാക്കളും സാധാരണക്കാരായ പ്രവർത്തകർ ഉൾപ്പെടെ ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാണ്. ഇതിലേക്കാണ് ഏരിയാ സെക്രട്ടറി നഗ്ന ചിത്രം അയച്ചത്.

അയച്ച ഫോട്ടോ മാറി ഗ്രൂപ്പിലെത്തിയതാണെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. അതേസമയം പാർട്ടി നേതാവ് നഗ്ന ചിത്രം പബ്ലിക്ക് ഗ്രൂപ്പിൽ ഇട്ടതിന്റെ ഞെട്ടലിലാണ് അണികൾ. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം തന്നെ ഇവിടെ പാളിയിരിക്കുകയാണ്. വിവരം പുറത്തറിഞ്ഞതോടെ നാണക്കേട് മറച്ച് വെക്കാൻ നേതാവിനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

കെ.പി.മധു തന്നെയാണോ ണ്ട് ചിത്രം അയച്ചത് ,അതോ മറ്റുവല്ലവരും മധുവിനിട്ടു പണികൊടുത്തതാണോ എന്നും സംശയം ഉയരുന്നുണ്ട് .പയ്യന്നൂരിലെ പ്രമുഖ നേതാവും നല്ല പേരും പെരുമായുമുള്ള പാർട്ടി നേതാവുമാണ് കെ പി മധു !

Top