വിഎസ് പഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ പട്ടിക സിപിഎം വെട്ടി

V_S_Achutanandan-HERO

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റുന്നു. ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായ വി.എസ്.അച്യുതാനന്ദന്‍ തന്റെ പഴ്‌സനല്‍ സ്റ്റാഫായി വരേണ്ട ആളുകളുടെ പട്ടിക നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇത് സ്വീകരിച്ചില്ല.

വിഎസ് പഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ പട്ടിക സിപിഎം വെട്ടി. വിഎസ് പറയുന്നവരെ പഴ്‌സനല്‍ സ്റ്റാഫായി നിയമിക്കാനാവില്ലെന്നാണ് പാര്‍ട്ടി പറയുന്നത്. ഇരുപതു പേരുടെ പട്ടികയാണു വിഎസ് നല്‍കിയത്.

ഇതില്‍ നേരത്തെ വിഎസ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.ശശിധരന്‍, സന്തോഷ് എന്നിവരെ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ വിഎസിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ നിന്നു ശശിധരനെ സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. 20 അംഗ പട്ടികയാണു വിഎസ് നല്‍കിയതെങ്കിലും 13 പേരെ മാത്രമേ അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ളൂ.

Top