പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സിപിഎം നേതാവിനെതിരെ കേസ്..!! പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോക്‌സോ നിയമം ചുമത്തി

കൊല്ലം: സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന സ്ത്രീ പീഡനക്കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇതില്‍ അവസാനത്തേതാണ് ഇപ്പോള്‍ സിപിഎം കൊല്ലം എരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാകമ്മിറ്റി അംഗവുമായ വ്യക്തിക്കെതിരെ ഉണ്ടായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടിതന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനും കൂടിയാണ് സിപിഎം നേതാവായ പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാനച്ഛനായ നേതാവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെ, പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് താമസം മാറുകയായിരുന്നു. 15 വയസ്സുമുതല്‍ ഇയാള്‍ ശാരീരകവും മാനസികവുമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.

ഹോസ്റ്റലിലേക്ക് മാറിയ ശേഷം ഫോണ്‍വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. ഇയാളെ പേടിച്ച് അവധി ദിവനസങ്ങളില്‍ പോലും വീട്ടില്‍ പോകാറില്ലായിരുന്നുവെന്ന്  പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയാല്‍ അവിടെ വെച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു.

Top