എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയെ കൈയ്യേറ്റം ചെയ്തു; പോലീസിനെ റോഡിലിട്ട് ചവിട്ടി അക്രമം

sfi

കൊല്ലം: കൊല്ലം ചവറ കെഎംഎംഎല്‍ കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. മോക്ഡ്രില്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പോലീസിനെ അക്രമിക്കുകയായിരുന്നു. പ്രകടനം തടഞ്ഞ പോലീസിനെ കൈയ്യേറ്റം ചെയ്തു.

എസ്‌ഐയെ റോഡിലിട്ട് ചവിട്ടികയും മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലം ചവറ കെഎംഎംഎല്‍ കോളേജില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മോക്ഡ്രിലിന് ഇടയില്‍ പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ചവറ പൊലീസ് തടയുകയായിരുന്നു.

sfi

ചവറ എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പോലീസുകാരനായ ബെനഡിക്ട് എന്നിവരെ വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകയും പോലീസ് എന്നിവരെ വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകും, യൂണിഫോം വലിച്ചുകീറുകയും ചെയ്തു.

Top