എസ്എഫ്ഐ നേതാവ് ശബരിമല മേല്‍ശാന്തിയായി

ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ എസ്.എഫ്.ഐ പാനലില്‍ വിജയിച്ച ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി . പഴയ എസ് .എഫ് .ഐ നേതാവായിരുന്ന ശങ്കരന്‍ നമ്പൂതിരി കോളേജില്‍ മാഗസിന്‍ എഡിറ്ററുമായിരുന്നു. സന്നിധാനത്ത് ഞായറാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്.കോട്ടയം അയര്‍ക്കുന്നം കാരയ്ക്കാട്ട് ഇല്ലത്തില്‍ ശങ്കരന്‍ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തി.

നിലവില്‍ ബാംഗ്ലൂര്‍ ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എസ്.ഇ ശങ്കരന്‍ നമ്പൂതിരി.തിരുവഞ്ചൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. മാളികപ്പുറം മേല്‍ശാന്തിയായി മാളികപ്പുറത്ത് ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. തൃശൂര്‍ തെക്കുംകര സ്വദേശിയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top