എസ്‌.എഫ്‌.ഐ യുടെ ജാതി: ആരുടെ താല്‍പര്യങ്ങളാണ് എസ് എഫ് ഐ സംരക്ഷിക്കുന്നത് ?

എസ്‌.എഫ്‌.ഐ യുടെ ജാതി:
എസ്‌.എഫ്‌.ഐ യുടെ ജാതി ഐഡന്റിറ്റി എന്താണെന്ന് ഇനി ആരെങ്കിലും ചോദിച്ചാല്‍ “മഹേഷിന്റെ പ്രതികാരത്തിലെ” സൗബില്‍ ബ്രോയുടെ ഡൈലോഗ്‌ പറഞ്ഞു കൊടുക്കണം. “വര്‍മ്മ, മേനോന്‍, നായര്‍. ടോപ്പ്‌ ക്ലാസ്‌ ഒണ്‍ലി. അത്‌ വിട്ടൊരു കളിയില്ല”. അതെ ‘മോഹന്‍ലാലിന്റെ ജാതി’ തന്നെയാണ്‌ എസ്‌.എഫ്‌.ഐ യുടെ ജാതി. ടോപ്പ്‌ ക്ലാസ് താല്‍പര്യങ്ങള്‍ ഒണ്‍ലി ! സി.പി.എം സംരക്ഷിച്ചുപോരുന്ന ടോപ്പ്‌ ക്ലാസ്‌ ജാതി താല്‍പര്യങ്ങളോടുള്ള വിധേയത്വം മാത്രമല്ല, സ്വന്തം നിലയിലും എസ്‌.എഫ്‌.ഐ അതിന്റെ സവര്‍ണ്ണ മാടമ്പിത്വ – ഇസ്ലാമോഫോബിക്ക്‌ – ദളിത്‌ വിരുദ്ധ – പാര്‍ട്രിയാര്‍ക്കിയല്‍ താല്‍പര്യങ്ങള്‍ ഓരോ കാലത്തും മുന്നോട്ട്‌ വെയ്ക്കുന്നുണ്ട്‌.

വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഇപ്പോള്‍ നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്ന സാമ്പത്തിക സംവരണം എന്ന ആശയം എസ്‌.എഫ്‌.ഐ എന്ന സംഘടന പ്രതിധാനം ചെയ്യുന്ന, മൊത്തം അംഗബലത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന (അവര്‍ തന്നെ അവകാശപ്പെടുന്നത്‌ പോലെ) ദളിത്‌ – പിന്നോക്ക – മുസ്ലീം വിദ്യാര്‍ത്ഥികളില്‍ ഭാവിയില്‍ വിദ്യാഭ്യാസ വിഷയത്തില്‍ അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്‌. അതറിഞ്ഞിരുന്നിട്ടും സംഘടനാ നേതൃത്ത്വം ഇപ്പോഴും തുടരുന്ന കുറ്റകരമായ മൗനം ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ ?. തീവ്ര സംഘപരിവാര്‍ സംഘടനകളും എന്‍.എസ്‌.എസ് ഉം എല്ലാം കാലങ്ങളായി പരിശ്രമിച്ചുകൊണ്ട്‌ ഇരിക്കുന്നതും എന്നാല്‍ ഇതുവരെയും സ്കോര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്ത “ഭരണഘടനാ വിരുദ്ധ പോസ്റ്റിലാണ്‌ സി.പി.എം ഇതാ ആദ്യത്തെ ഗോള്‍ നേടിയിരിക്കുന്നത്‌. സാമ്പത്തിക സംവരണ വിഷയത്തില്‍ എസ്‌.എഫ്‌.ഐ പിന്തുടരുന്ന മൗനത്തെ സി.പി.എം വിധേയത്വം എന്ന് വിളിക്കാന്‍ ഞാന്‍ ഒരുക്കമല്ല. കാരണം സ്വന്തം പ്രവര്‍ത്തകരില്‍ 60-70 സതമാനം വരുന്ന വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയും ചതിയും ആണ്‌ ആ മൗനം. വിധേയത്വവും ചതിയും രണ്ടാണ്‌. ഇവിടെ എസ്‌.എഫ്‌.ഐ പ്രതിധാനം ചെയ്യുന്ന ജാതി സവര്‍ണ്ണ-ടോപ്പ്‌ ക്ലാസ്‌ ജാതിയും രാഷ്ട്രീയം സവര്‍ണ്ണ – സംഘപരിവാര്‍ രാഷ്ട്രീയവും ആണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനകീയ സമരങ്ങളെ എങ്ങനെ നോക്കികാണുന്നു:
പുതുവൈപ്പിന്‍ – ഗയില്‍ സമരങ്ങളെ സര്‍ക്കാര്‍ നേരിട്ടത്‌ ഒരു കോര്‍പ്പറേറ്റ്‌ കമ്പനിയുടെ ദുഷ്ടലാക്കോടെയാണ്‌. സമരങ്ങളോട്‌ ഈ ജനവിരുദ്ധ ഭരണകൂടം ഒരു ഘട്ടത്തില്‍ പോലും സംസാരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല സ്തീകളെയും കുഞ്ഞുങ്ങളെയും, തിരഞ്ഞുപിടിച്ച്‌ മുസ്ലീങ്ങളെയും തല്ലിചതയ്ക്കുകയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കുകയും ചെയ്തും. ഭരണകൂട വേട്ടയ്ക്ക്‌ ഇരയാക്കപ്പെട്ടവരില്‍ പ്രത്യേകമായി സി.പി.എം – ഡി.വൈ.എഫ്‌.ഐ മുസ്ലീം ശരീരങ്ങളും പെടുന്നു. ഈ സമയങ്ങളിലെല്ലാം സംസ്ഥാനത്തെ എസ്‌.എഫ്‌.ഐ സംവിധാനം ഡെല്റ്റ ശ്ലീപ് ല്‍ ആയിരുന്നു. ഇവിടങ്ങളില്‍ ആക്രമിക്കപ്പെട്ട കുഞ്ഞുങ്ങള്‍ പോലും എസ്‌.എഫ്‌.ഐ ക്ക്‌ ഒരു വിയോജന കുറിപ്പിനുള്ള കണ്‍സേണ്‍ ആവുന്നില്ലെങ്കില്‍ ആ സംഘടനാ ശരീരത്തിന്‌ സാരമായ തകരാറുണ്ട്‌.

സാമ്പത്തിക നയം:
“വര്‍ഗ്ഗീയതയ്ക്കും കോണ്‍ഗ്രസിന്റെ നവലിബറല്‍ നയങ്ങള്‍ക്കും എതിരെ” എന്നത്‌ പതിറ്റാണ്ടുകളായി ഡി.വൈ.എഫ്‌.ഐ – എസ്‌.എഫ്‌.ഐ സംഘടനകളുടെ ‘ടാഗ്‌ലൈന്‍’ ആണ്‌. ഇപ്പോഴും അതങ്ങനെ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും (എല്‍.പി.ജി) മന്‍മോഹന്‍ സിങ്‌ ഇന്ത്യന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമാക്കിയപ്പോള്‍ സംസ്ഥാനത്ത്‌ അതിനെതിരെ മുറവിളി കൂട്ടിയത്‌ സി.പി.എം അനുബന്ധ സംഘടനകളാണ്‌. എന്നാല്‍ നോക്കൂ, “നന്ദിഗ്രാമില്‍” നിന്ന് പോലും കൗണ്ടിങ്‌ തുടങ്ങേണ്ടതില്ല. വിജയന്‍ സര്‍ക്കാരിനെ മാത്രം എടുത്താല്‍ മതി. എട്ട്‌ ലക്ഷം രുപയുടെ മെഡിക്കല്‍ ഫീസ്‌‌ വര്‍ദ്ധനവ്‌ വിദ്യാഭ്യാസ മുതലാളിമാര്‍ക്ക്‌ വേണ്ടി. കോവളം കൊട്ടാരം സ്വകാര്യവല്‍ക്കരിച്ചത്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ ചുമക്കുന്ന മുതലാളിക്ക്‌ വേണ്ടി. തോമസ്‌ ചാണ്ടി- അന്‍വര്‍- ജോയിസ്‌ ജോര്‍ജ്ജ്‌ കൈയ്യേറ്റങ്ങളോട്‌ “ഉദാരനയം”. പുതുവൈപ്പും ഗെയിലും തുടങ്ങി എസ്‌.എഫ്‌.ഐ ക്കാരനായ ജിഷ്ണു പ്രണോയിയുടെ കൊലപാതകം വരെ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം. ഇതൊക്കെയാണ്‌ എസ്‌.എഫ്‌.ഐ ക്കാരാ ണെൊ ളിബെരലിസറ്റിൊന്‍ എന്ന് വിളിക്കപ്പെടുന്ന നവലിബറല്‍ നയങ്ങള്‍.

പാര്‍ട്രിയാര്‍ക്കി:
അയിത്തവും തൊട്ടുകൂടായിമയും ഉല്‍പ്പെടയുള്ള സദാചാരനിഷ്ടകള്‍ സംരക്ഷിക്കാന്‍ വേലിപ്പത്തലും വള്ളിച്ചൂരലും വടിവാളും യഥേഷ്ടം ഉപയോഗിക്കുന്ന സവര്‍ണ്ണപ്പടയെ നാണിപ്പിക്കുന്നതാണ്‌ അധികാരമുള്ള ഇടങ്ങളിലെ എസ്‌.എഫ്‌.ഐ ഇടപെടലുകള്‍. കൂടുതല്‍ ശക്തമായ പാര്‍ട്രിയാര്‍ക്കിയല്‍ നിലനില്‍ക്കുന്നതും അത്തരം എസ്‌.എഫ്‌.ഐ കാമ്പസുകളില്‍ തന്നെയാണ്‌. 2006ല്‍ പുറത്തിറങ്ങി, കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിലെ കാമ്പസുകളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു ട്രന്റ്‌ സെറ്റ്‌ ചെയ്ത സിനിമയാണ്‌ ക്ലാസ്മേറ്റ്സ്‌. 60-70 കളിലെ രാഷ്ട്രീയ അലയൊളികള്‍ക്ക്‌ ശേഷം ഇപ്പോള്‍ കാമ്പസുകളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ നിലനിര്‍ത്തുന്നത്‌ തന്നെ ക്ലാസ്‌മേറ്റ്സ്‌ തുടങ്ങി മെക്സിക്കന്‍ അപാരതകളാണെല്ലോ !! പറഞ്ഞുവന്നത്‌ അതല്ല, കാമുകിയായ താരാ കുറിപ്പിനോട്‌ പൃത്വിരാജ്‌ അവതരിപ്പിച്ച ഇടത്പക്ഷ വിദ്യാര്‍ത്ഥി നേതാവായ സുകുമാന്‍ “കച്ചറ”യാവുന്നത്‌ അവള്‍ കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സഖാവിന്റെ എതിര്‍പാനലില്‍ മത്സരിക്കാന്‍ തീരുമാനിക്കുമ്പോഴാണ്‌. അവളങ്ങാനും അയാള്‍ക്കെതിരെ മത്സരിച്ചു പോയാല്‍ സഖാവ്‌ പിന്നെ മീശവെച്ച്‌ നടന്നിട്ട്‌ കാര്യമില്ലെന്നാണ്‌ രാഷ്ട്രീയ നിരീക്ഷണം. നോക്കൂ കഴിഞ്ഞ 10 വര്‍ഷവും ഒരു അസോഭാവികതയും തോന്നാതെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സമൂഹം ഹൃദയത്തില്‍ പേറി നടന്ന ഒരു സിനിമപോലും എത്ര സ്ത്രീ വിരുദ്ധം ആണെന്ന്. അതിന്റെ രാഷ്ട്രീയം എത്ര പാര്‍ട്രിയാര്‍ക്കിയല്‍ ആണെന്ന്. എസ്‌.എഫ്‌.ഐ ക്യാമ്പസുകളില്‍ സ്ത്രീയെ അവളുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് പോലും വിലക്കുന്നത്‌ “തന്തകളിച്ചും” “പൊന്നാങ്ങളകളിച്ചും” കാമുകനായി വന്നും ഒക്കെയാണ്‌
എസ്‌.എഫ്‌.ഐ ക്കാര്‍ ഇപ്പോഴും ആ സുകുമാരന്റെ കുപ്പായവുമിട്ട്‌ ക്യാമ്പസുകളില്‍ മീശപിരിച്ച്‌ നടക്കുകയാണ്‌. 2017ലും തങ്ങളുടെ സംസ്ഥാന ജാഥയ്ക്ക്‌ സഹപ്രവര്‍ത്തകരായ പെണ്ണുങ്ങളെ മുത്തുകുട പിടിപ്പിച്ച്‌, താലപ്പൊലി എടുപ്പിക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസമെ അവര്‍ക്കുള്ളൂ.
തുടരും..

അടുത്ത ഭാഗം എസ്‌.എഫ്‌.ഐ യും ഇസ്ലാമോഫോബിയയും.
(കെ.എസ്‌.യു സംസ്ഥാന നേതാവാണ്‌ ലേഖകന്‍)

Top