മദ്യപിച്ച് ബഹളമുണ്ടാക്കി;21 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍; കൊലപാതകമെന്ന് സൂചന

കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശ് (21) ആണ് മരിച്ചത്. വീടിനുളളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയില്‍. കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആദര്‍ശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദര്‍ശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദര്‍ശ് കയര്‍ത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Top