ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം .നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയില്‍ വീഴ്ത്തിയെന്ന് സ്വാമി പ്രകാശാനന്ദ.

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയില്‍ വീഴ്ത്തിയെന്നാണ് തന്റെ സംശയം. നെറ്റിയില്‍ ഇതിനു സമാനമായ പാട് ഉണ്ടായിരുന്നു. മൃതദേഹം തിരയുന്ന സമയത്ത് ഒരാള്‍ മറുകരയിലേക്ക് നീന്തിപേ്പാകുന്നത് കണ്ടു. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടിനുള്ളില്‍ നിന്ന് മൃതദേഹം കിട്ടിയതിലും ദുരൂഹതയുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് നേരത്തെയും സ്വാമി പ്രകാശാനന്ദ പറഞ്ഞിരുന്നു. മൃതദേഹം കണ്ടപേ്പാള്‍ സ്വാഭാവിക മരണമലെ്‌ളന്ന് മനസ്‌സിലായി. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപേ്പാള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതലെ്‌ളന്ന് ഉറപ്പുണ്ടെന്നും ശാശ്വതീകാനന്ദ പറഞ്ഞിരുന്നു. മാത്രമല്‌ള, ശാശ്വതീകാനന്ദയ്ക്ക് നീന്തല്‍ അറിയാമായിരുന്നുവെന്നും പിന്നെ എങ്ങനെയാണ് അദ്ദേഹം മുങ്ങിമരിക്കുന്നതെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു. ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്‌ളാം താന്‍ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയിലെ്‌ളന്നും സ്വാമി പ്രകാശാനന്ദ വ്യക്തമാക്കിയിരുന്നു.

Top