ബോളിവുഡ് നടിയുടെ മരണത്തിനു പിന്നില്‍ കാമുകന്‍ സൂരജ് തന്നെ; കൊലപാതകക്കുറ്റം ചുമത്തണമെന്നാവശ്യം

Sooraj-Pancholi-Jiah-Khan

ബോളിവുഡ് നടി ജിയഖാന്‍ മരിക്കുന്നതിനുമുന്‍പ് ഗര്‍ഭച്ഛിദ്രത്തിനു വിധേയമായിട്ടുണ്ടെന്നുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്. കാമുകനാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നടിയെ നിര്‍ബന്ധിതമായി പ്രേരിപ്പിച്ചെന്നാണ് പറയുന്നത്.

കാമുകന്‍ സൂരജ് പഞ്ചോളിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. സൂരജിനെതിരെ കേസെടുക്കണമെന്ന് പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ ആവശ്യത്തില്‍ മെയ് 20ന് കോടതി വാദം കേള്‍ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സൂരജും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിനു മേലുള്ള സ്റ്റേ ബോംബെ ഹൈക്കോടതി എടുത്തു മാറ്റിയതോടെയാണ് കേസില്‍ വീണ്ടും വിചാരണ തുടങ്ങുന്നത്. സിബിഐയും പോലീസും ജിയയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്ന നിഗമനത്തിലാണ്. എന്നാല്‍ ആത്മഹത്യാ പ്രേരണക്കുറ്റം സൂരജിന് മേല്‍ ആരോപിക്കണമെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അതേസമയം ജിയയുടേത് കൊലപാതകമാണെന്നാണ് അമ്മ റബിയ ഖാന്‍ ആരോപിക്കുന്നത്.

Top