രഞ്ജിനി ഹരിദാസിനെ പോലെ ഒരു നായ സ്‌നേഹി ഇവിടെയുണ്ട്; നായയെ വലിച്ചെറിയുന്ന യുവാവിന് ശിക്ഷ നല്‍കണമെന്ന് അപര്‍ണ

aparna-nair

നായയെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളായി കേള്‍ക്കുന്നില്ല. രഞ്ജിനി ഹരിദാസിനെയും ഇപ്പോള്‍ കാണുന്നില്ല. രഞ്ജിനിയെ പോലെ തന്നെ നായ സ്‌നേഹികള്‍ വേറെയുമുണ്ട് ഇവിടെ. നായയ്ക്കുവേണ്ടി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത് നടി അപര്‍ണ നായരാണ്.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ താഴേക്ക് വലിച്ചെറിഞ്ഞ യുവാവിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് അപര്‍ണ നായര്‍ പറയുന്നത്. ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കില്‍ എത്രയും വേഗം ലോകത്തെ അറിയിക്കണമെന്നും അപര്‍ണ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രതിഷേധം കനത്തതോടെ ചെന്നൈ സൈബര്‍ ക്രൈംസെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top