വെള്ളം കിട്ടാതെ ആളുകള്‍ മരിക്കുന്നു; രണ്‍ബീറും കത്രീനയും മഴ നനയാന്‍ ദുരുപയോഗം ചെയ്തത് രണ്ട് ടാങ്ക് വെള്ളം

ranbir-katrina-story

വേനല്‍ ചൂട് കനക്കുമ്പോള്‍ പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാതെ ആളുകള്‍ മരിച്ചു വീഴുകയാണ്. ഇതിനിടിയിലാണ് മറുവശത്ത് വെള്ളം ദുരുപയോഗം ചെയ്യുന്ന കാഴ്ച കാണുന്നത്. കഴിഞ്ഞ ദിവസം മഴ നനയാന്‍ ബോളിവുഡ് പ്രശസ്ത താരങ്ങളായ രണ്‍ബീറും കത്രീനയും ഉപയോഗിച്ചത് രണ്ട് ടാങ്ക് വെള്ളമാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇങ്ങനെയൊരു കാഴ്ച.

കടുത്ത വരള്‍ച്ചയിലാണ് ഇത്തരം ദുരുപയോഗങ്ങള്‍ നടക്കുന്നത്. അനുരാഗ് ബാസു സംവിധാനം ചെയ്യുന്ന ചിത്രമായ ജാഗാ ജാസൂസിന് വേണ്ടിയാണ് ഇരുവരുടെയും മന നനയല്‍. പന്ത്രണ്ടു മണിക്കൂറോളമാണ് മഴ പെയ്യിച്ചുള്ള ഷൂട്ടിങ്ങാണ് ചിത്രത്തിനായി നടത്തിയത്. ഷൂട്ടിങ്ങിനായി ചിത്രത്തിന്റെ സംവിധായകന്‍ വെസ്റ്റ് ബംഗാളില്‍ സെറ്റ് ഇടുകയായിരുന്നു.

ഒരു റെയില്‍വേ സ്റ്റേഷനും വാഹനങ്ങളുമെല്ലാമായി ഒന്നാന്തരം സെറ്റ്. ഇവിടെയാണ് ചിത്രീകരണത്തിനായി കൃത്രിമമായി മഴ പെയ്യിച്ചത്. ഇതിനായി രണ്ട് ടാങ്ക് ശുദ്ധജലമാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴയത്തുള്ള ഷൂട്ടിങ്ങ് കൃത്യമായി ചെയ്യാന്‍ സാധിച്ചെന്നതിന് ഷൂട്ടിങ്ങ് ടീം ആഹ്ളാദത്തിലായപ്പോള്‍ പലരും ഇതിനെതിരെ പ്രതികരിച്ചു തുടങ്ങി. രാജ്യത്തെ അണക്കെട്ടുകള്‍ വറ്റി വരളുകയും ലത്തൂരിലും ഔറംഗാബാദിലുമെല്ലാം വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പലരും മരിച്ചുതും ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും പ്രതികരണം.

അതേസമയം ആളുകള്‍ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് മരിക്കുകയും കര്‍ഷകര്‍ ജലക്ഷാമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതുമെല്ലാം കണ്ട് മറ്റൊരു സംവിധായകന്‍ തന്റെ സിനിമ മാറ്റി എഴുതിയാതായാണ് റിപ്പോര്‍ട്ടുകള്‍.

Top