സത്യസന്ധതയും വിശ്വാസവും തകര്‍ന്നെന്ന് വിജയ്; അമലപോളിനെക്കുറിച്ച് വെളിപ്പെടുത്തുന്നു

amala-paul-her-husband-al-vijay

ചെന്നൈ: അമല പോളിന്റെയും എംഎല്‍ വിജയയുടെയും ജീവിതത്തില്‍ എന്താണ് സംഭവിച്ചത്. അമല പോള്‍ തന്നെ ചതിച്ചെന്നാണ് വിജയ് പറയുന്നത്. വിശ്വാസവഞ്ചന കാണിച്ചതാണ് ബന്ധം തകരാന്‍ കാരണമെന്ന് വിജയ് തുറന്നടിക്കുന്നു.

വിവാഹമെന്ന സാമൂഹിക ഉടമ്പടിയുടെ സത്യസന്ധതയും വിശ്വാസ്യതയും തകരുന്നിടത്ത് ആ ബന്ധം തകരും. അതാണ് ഇവിടെയും ഉണ്ടായത്. വിവാഹമെന്ന ഉടമ്പടിയെ ഏറെ ബഹുമാനിക്കുന്ന ആളാണ് താന്‍. ആ വിശ്വാസ്യത ഇല്ലാതാകുന്ന നിമിഷം ആ ബന്ധം തകരുമെന്നും വിജയ് പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പിലാണ് ഇതുള്ളത്. മാധ്യമങ്ങള്‍ രണ്ടു പേരുടെയും പക്ഷം പിടിച്ചും ഊഹാപോഹം പ്രചരിപ്പിച്ചും വാര്‍ത്തകള്‍ പടച്ചുവിടുന്ന പരിപാടി നിര്‍ത്തണമെന്നും വാര്‍ത്താകുറിപ്പിലൂടെ വിജയ് ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമലയുമായുള്ള ജീവിതം ഈ രീതിയില്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇത്തരമൊരു തീരുമാനത്തില്‍ എത്തേണ്ടി വന്നത് വേദനിപ്പിക്കുന്നു. ഇനിയെനിക്ക് ബന്ധങ്ങളില്ല. ജീവിതം അന്തസ്സായി തന്നെ മുമ്പോട്ട് കൊണ്ടു പോകുമെന്നും വിജയ് പറയുന്നു. ഇത് തീര്‍ത്തും ദു:ഖകരമായ ഒരു കാര്യമാണ്. ഒമ്പതു ചിത്രം ചെയ്തയാള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള കടപ്പാടിനെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. തന്റെ സിനിമയിലെ പെണ്‍കഥാപാത്രങ്ങളെ ആത്മാഭിമാനവും കുലീനത്വവും ഉള്ളവരായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്ത്രീകളോടുള്ള തന്റെ നിലപാട് തന്നെയാണ് അത്. സ്വാതന്ത്ര്യത്തോടെ തന്നെയാണ് സ്ത്രീകള്‍ ജീവിക്കേണ്ടത് എന്ന നിലപാടിയെ എന്നും പിന്തുണച്ചിരുന്നു. അതുകൊണ്ടാണ് അമല സിനിമയില്‍ തുടരണം എന്ന നിലപാടിനെ കഴിയുന്ന വിധത്തിലെല്ലാം പിന്തുണച്ചത്.

amala-vijay-compressed

കല്യാണശേഷം സിനിമയില്‍ തുടര്‍ന്നതാണ് വിവാഹബന്ധം തകരാറിലാക്കിയതെന്നും തന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമല്ലായിരുന്നെന്നും അമല നടത്തുന്ന വാദങ്ങള്‍ അവാസ്തവമാണ്. ദാമ്പത്യ തകര്‍ച്ചയിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇക്കാര്യം സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമ സുഹൃത്തുക്കളും നിര്‍ബന്ധിക്കുകയായിരുന്നു. സ്വകാര്യജീവിതം പൊതുമധ്യത്തില്‍ വിളമ്പേണ്ട എന്ന് കരുതിയാണ് നിശബ്ദനായത്. എന്നാല്‍ ഏതൊരച്ഛനെയും പോലെ ആകുലത നിറഞ്ഞ തന്റെ പിതാവ് ഏതാനും കാര്യങ്ങള്‍ ഒരു ചാനലിനോട് പറഞ്ഞു. പക്ഷേ വാര്‍ത്തകളെല്ലാം പിന്നീട് അതിനെ ചൊല്ലിയായി.

പ്രശ്നത്തിന്റെ ശരിയായ കാര്യം അറിയാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിടുന്നത്. ഇത് പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും തന്റെ നിലപാടുകളെ മോശമാക്കി മാറ്റുകയാണ്. വേര്‍പിരിയലിനേക്കാള്‍ വേദനയാണ് അത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്നത്. സ്വകാര്യ ജീവിതത്തിനു വിലകല്‍പ്പിക്കുന്നവരും അത് മാനിക്കുന്നവരുമാണെങ്കില്‍ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വിജയ് പറയുന്നു.

Top