സിനിമാ സെറ്റില്‍ പോകാന്‍ പോലും തോന്നാറില്ല; പുതുമുഖങ്ങള്‍ തന്നോട് മിണ്ടാറില്ലെന്ന് ഷീല

28TVF_SHEELA

മലയാള ചലച്ചിത്ര ലോകത്തെ അഭിനയ പ്രതിഭകളിലൊരാളാണ് ഷീല. ഇന്നും ഷീല എന്ന നടിയെ ഓര്‍ക്കുമ്പോള്‍ നൂറിലേറെ ചിത്രങ്ങളാണുള്ളത്. എന്നാല്‍, പുതുമുഖങ്ങളുട വെരവ് പഴയ നടിമാരുടെ മാറ്റ് കുറയ്ക്കുന്നു. സിനിമാ സെറ്റില്‍ പോകുക എന്നു പറയുന്നത് തന്നെ രസകരമായ കാര്യമായിരുന്നു പണ്ട്. എന്നാല്‍, ഇന്ന് സെറ്റില്‍ പോകാന്‍ പോലും തോന്നാറില്ലെന്നാണ് ഷീല പറയുന്നത്.

സിനിമകളുടെ ഷൂട്ടിംഗ് സെറ്റുകളില്‍ പലപ്പോഴും താന്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. പുതുമുഖങ്ങളാണ് ഇപ്പോള്‍ സിനിമ രംഗത്തുള്ളവരില്‍ ഭൂരിഭാഗവുമെന്നും അവരാരും സെറ്റില്‍ തന്നോട് സംസാരിക്കാറില്ലെന്നും ഷീല പറയുന്നു.

എന്താണ് മിണ്ടാത്തതെന്ന് ചോദിക്കുമ്പോള്‍ ബഹുമാനം കൊണ്ടാണെന്നാണ് ചിലരുടെ മറുപടി. അങ്ങനെയൊരു അവസ്ഥയില്‍ വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോവും. ഇപ്പോഴും പുതിയ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളില്‍ സംതൃപ്തി തോന്നാത്തതിനാല്‍ പലതിനോടും നോ പറയാറാണ് പതിവെന്നും ഷീല പറയുന്നു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങിനിടെയാണ് ഷീല ഇക്കാര്യം പറഞ്ഞത്. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top