ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഇനി തനിക്കാവില്ലെന്ന് ഹന്‍സിക പറയാന്‍ കാരണം?

Hansika-Motwani

തമിഴിലെ ഹോട്ട് താരങ്ങളിലൊരാളാണ് ഹന്‍സിക. ശരീര പ്രദര്‍ശനം എന്നു പറയുമ്പോള്‍ ഹന്‍സിക ഒട്ടും പുറകിലല്ല. എന്നാല്‍, അത്തരം വേഷങ്ങളോട് ഇനി താല്‍പര്യമില്ലെന്നാണ് ഹന്‍സിക പറയുന്നത്. പണം മോഹിച്ച് ചെയ്തു പോയ ചിത്രങ്ങളായിരുന്നു പലതും. ഇനി പണത്തിന് വണ്ടി ശരീരം പ്രദര്‍ശിപ്പിക്കില്ലെന്നാണ് താരം പറഞ്ഞത്.

ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഹന്‍സിക പറഞ്ഞുവെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. എന്നാല്‍, അങ്ങനെയൊന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് താരം പറയുന്നത്. നല്ല വേഷങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഹന്‍സിക വ്യക്തമാക്കി.

മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. പോക്കിരിരാജയില്‍ ജീവയ്‌ക്കൊപ്പമുള്ള വേഷം നല്ലതായിരുന്നുവെന്നും ഹന്‍സിക പറഞ്ഞു.

Top