പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഹേമാമാലിനിയുടെ കാര്‍ അപകടത്തില്‍പെട്ടു

Hema-Malini-beauty-secrets

ദില്ലി: നാല് വയസുകാരിയുടെ ജീവനെടുത്ത നടി ഹേമാമാലിനുയുടെ കാര്‍ വീണ്ടും അപകടത്തില്‍പെട്ടു. ബിജെപി എംപിയായ ഹേമാമാലിനി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം. ഹേമാമാലിനി സഞ്ചരിച്ച കാറില്‍ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു. എന്നാല്‍, പരിക്കുകളൊന്നും ഇല്ലാതെ താരം രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച ആഗ്ര ദില്ലി ദേശീയപാതയിലായിരുന്നു സംഭവം. മുന്നില്‍ പോകുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനു കാരണമായത്. ദീന്‍ ദയാല്‍ ഉപാധ്യായ വെറ്റനറി സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഹേമാമാലിനി.

കഴിഞ്ഞ ജൂണില്‍ ഹേമമാലിനിയുടെ കാര്‍ മറ്റൊരു കാറിലിടിച്ച് നാല് വയസുകാരി മരിച്ചിരുന്നു. ആ കേസ് ഇപ്പോഴും നിലനില്‍ക്കവെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. മറ്റ് യാത്രക്കാര്‍ക്ക് അപകടം ഒന്നുമില്ലാത്തത് ഹേമാമാലിനിയെ ഇത്തവണ തുണച്ചു എന്നു തന്നെ പറയാം. അന്നത്തെ സംഭവത്തില്‍ കാര്‍ ഓടിച്ചത് ഹേമമാലിനിയാണെന്നും അവര്‍ മദ്യപിച്ചിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ഹേമാമാലിനിക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Top