കൈമുട്ടുകൊണ്ടുള്ള പ്രഹരത്തില്‍ നെറ്റി കുഴിഞ്ഞുപോയി; തലയോട്ടി തകര്‍ത്ത ഇടി സംഭവിച്ചത് ഇങ്ങനെ  

 

 

തായ്‌ലന്‍ഡ് : ബോക്‌സിങ് മത്സരത്തിനിടെ ഇടിയേറ്റ് താരത്തിന്റെ നെറ്റി തകര്‍ന്നു. ഫ്രഞ്ച് താരം ജെറീമിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.തായ്‌ലന്‍ഡിലെ പാതോങ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. മ്വായ് തായ് ബോക്‌സിംഗ് പോരിനിടെയായിരുന്നു സംംഭവം.തായ്‌ലന്‍ഡ് എതിരാളിയുടെ കൈമുട്ടുകൊണ്ടുള്ള ഇടിയേറ്റ് ജെറീമിയുടെ നെറ്റി കുഴിഞ്ഞുപോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലയോട്ടിയുടെ നെറ്റിയുടെ ഭാഗത്തിന് ഗുരുതരമായി പരിക്കേറ്റതായി വ്യക്തമായി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ ഇയാള്‍ സുഖം പ്രാപിച്ച് വരികയാണ്. അപകടമേറ്റ ജെറീമിയുടെ ചിത്രങ്ങള്‍ സുഹൃത്ത് ജോണി ബെറ്റ്‌സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. നെറ്റിക്ക് ആഘാതമേല്‍പ്പിച്ച പ്രഹരത്തിന് ശേഷവും എതിരാളി ഇടി തുടര്‍ന്നതോടെ റഫറി ഇടപെട്ട് പൊടുന്നനെ കളിനിര്‍ത്തി. തുടര്‍ന്ന് ഉടനെ വൈദ്യ സഹായം ലഭ്യമാക്കുകയായിരുന്നു. കൈമുട്ടുകള്‍ കൊണ്ടുള്ള ആക്രമണമാണ് മ്വായ് തായ് ഫൈറ്റിന്റെ പ്രത്യേകത.

Latest
Widgets Magazine