ബൈക്ക് ഒരു കാറുമായി കൂട്ടിയിടിക്കുന്നു; ബൈക്ക് തകര്‍ന്ന് ഭീകരമായ അപകടത്തില്‍ നിന്നും ഓടിച്ചയാള്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ!

അതിവേഗത്തില്‍ സഞ്ചരിച്ച ബൈക്ക് ഒരു കാറിന് പുറകില്‍ ചെന്ന് ഇടിക്കുന്നു. ബൈക്ക് തവിടുപൊടിയായെങ്കിലും യാത്രക്കാരന്‍ അത്ഭുതകരമായി ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെടുന്നു.സംഭവം സത്യമാണ്. അങ്ങ് അമേരിക്കയിലെ വാഷിങ്ടണിലെ ഇന്റര്‍സ്‌റ്റെയിറ്റ് 5 എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. ബൈക്കിന് പുറകിലായി സഞ്ചരിച്ചുകൊണ്ടിരുന്ന മറ്റൊരു വാഹനത്തിലെ ഡാഷ്‌ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അപകട ദൃശ്യങ്ങള്‍ വ്യക്തമായി കാണാവുന്നതാണ്.ഫാസ്റ്റ് ലൈനിലൂടെ അതിവേഗത്തില്‍ വന്ന ബൈക്ക് യാത്രക്കാരന്‍ കാറിന് പുറകില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഉടന്‍തന്നെ റോഡിലേക്ക് വീണ് തവിടുപൊടിയായി. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ അത്ഭുതകരമായി ഇടിച്ച കാറിന്റെ ഡിക്കിയില്‍ പറന്നുവീഴുകയായിരുന്നു. വേഗതയില്‍ സഞ്ചരിച്ച കാറില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു ബൈക്ക് യാത്രക്കാരന്‍.

Top