പോത്തിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു; 12 പേര്‍ മരിച്ചു

പോത്തിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 12 പേര്‍ മരിച്ചു. 49 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ കട്ടക്കില്‍ നിന്ന് താല്‍ചറിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് വന്ന പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. പോത്തിനെ രക്ഷിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ പാലത്തിന്റെ കൈവരികളില്‍ ഇടിച്ച് ബസ് നദിയിലേക്ക് മറിയുകയായിരുന്നു.

Top