മരണത്തിലെ ദുരൂഹത ബന്ധുക്കള്‍ തമ്മിലുള്ള ആരോപണമോ? സുഹൃത്തുക്കളെ സംശയത്തില്‍ നിര്‍ത്താന്‍ കിട്ടിയ അവസരം വിനിയോഗിക്കുന്നതോ?

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ കലാശിച്ച അപകടത്തെക്കുറിച്ച് ദുരൂഹത വളരുന്നത് കൂട്ടുകാരായ രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളാകുന്നതോടെയാണ്. പ്രകാശഅ തമ്പിയും വിഷ്ണുവും സ്വര്‍ണ്ണ്ക്കടത്ത് കേസില്‍ അകപ്പെട്ടതോടെ ഇവരുമായി ബന്ധമുള്ള ബാലഭാസ്‌ക്കറിലേയ്ക്കും അദ്ദേഹത്തിന്റെ അപകട മരണത്തിലേയ്ക്കും ശ്രദ്ധ തിരിയുകയായിരുന്നു. എന്നാല്‍ ബാലഭാസ്‌ക്കറിന്റെ ബന്ധുക്കള്‍ ഇടപെടുന്നതോടെയാണ് ദുരൂഹത അന്വേഷണ വിധേയമാകുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീളുന്നത്.

ബാലഭാസ്‌ക്കറിന്റെ മരണത്തിന് പുറകില്‍ നിഗൂഢതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിന് പുറകിലും ചില കുടുംബകാര്യങ്ങളുണ്ട്. മകന്‍ വലിയ സംഗീതജ്ഞനായി, കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച പിതാവിനും മാതാവിനും ഒരുനാള്‍ കേള്‍ക്കേണ്ടിവന്നതു മകന്റെ വിവാഹ വാര്‍ത്ത. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചു ബാലഭാസ്‌കര്‍ വിവാഹത്തിലേക്ക് എടുത്തുചാടിയെന്നു കേട്ടപ്പോള്‍ അവര്‍ക്കു താങ്ങാനായില്ല. അതോടെ ബാലഭാസ്‌കര്‍ മാതാപിതാക്കളുമായി അകന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടുനിന്ന കൂട്ടൂകാര്‍ മാത്രമായി പിന്നെ ബാലഭാസ്‌ക്കറിന്റെ താങ്ങും തണലും. പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്‌കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികില്‍സയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവര്‍ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്‌കര്‍ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോള്‍ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അര്‍ജുന്‍ എത്തിപ്പെടുന്നതും ഈ കുടുംബത്തില്‍ നിന്നാണ്.

അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്‌കര്‍ അത്ര അടുത്തിരുന്നില്ല. എന്നാല്‍, അപകടത്തില്‍ മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പു ബാലഭാസ്‌കര്‍ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മില്‍ രമ്യതയിലായി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കു പിന്നിലെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കില്‍ അന്വേഷണം പൂര്‍ത്തിയാകണം. അര്‍ജുന്‍ മൊഴിമാറ്റി പറഞ്ഞതും, കാറനുള്ളിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും എല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എന്നാലും ഒരാ* സ്വയം ഇത്രയും കനത്ത ആഘാതമേല്‍ക്കുന്ന ഒരു ആക്‌സിഡന്റ് സൃഷ്ടിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

Top