ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി; കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു; സംഭവം വടകരയില്‍

കോഴിക്കോട്: വടകര മുരാട് പാലത്തില്‍ ലോറിയില്‍ കൊണ്ടു പോകുകയായിരുന്നു ജെസിബി കാറിനു മുകളില്‍ വീണ് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ജെ സി ബി ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമം നടക്കുകയാണ്. വാഹനങ്ങള്‍ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴിയാണ് കോഴിക്കോടേക്ക് വഴി തിരിച്ചു വിടുന്നത്.

Top