സ്‌കൂള്‍ ബസ് ക്ഷേത്രകുളത്തിലേയ്ക്ക് മറിഞ്ഞു: 3 മരണം

മരട്: കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സന്റെറിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

കാട്ടിത്തറ ക്ഷേത്ര കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എട്ടു കുട്ടികളും ആയയും ഡ്രൈവറുമായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top