തോണി മറിഞ്ഞ് അപകടം; കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു; സംഭവം പീച്ചി ഡാമില്‍

തൃശ്ശൂര്‍: പീച്ചി ആനവാരിയില്‍ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ അജിത്ത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26) തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ അപകടം നടന്നത്. വഞ്ചി മറിഞ്ഞതിനെ തുടര്‍ന്ന് നാല് യുവാക്കളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു. കൊള്ളിക്കാട് സ്വദേശി നൗഷാദിനായി എന്‍ഡിആര്‍എഫിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തിലായിരുന്നു തെരച്ചില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top