സേലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ വാന്‍ ഇടിച്ചുകയറി; ഒരു വയസ്സുകാരിയടക്കം ആറുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരു വയസ്സുകാരിയടക്കം ആറുപേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ സേലം സംഗകിരിക്ക് സമീപമാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ വിഘ്‌നേഷ്(20), പ്രിയ(25), സെല്‍വരാജ്(55), മഞ്ജുള(21), അറുമുഖം(50), പളനിസ്വാമി(52), പാപ്പാപതി(40), സഞ്ജന(ഒന്ന്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കുടുംബം സേലത്ത് നിന്ന് ഈറോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top