ഹോട്ട് ലുക്കില്‍ സണ്ണി ലിയോണ്‍ വീണ്ടും; ബെഈമാന്‍ ട്രെയിലര്‍ കാണൂ

beiimaan-love

‘ബെഈമാന്‍ ലൗ’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ടീസറുമൊക്കെ ജനങ്ങളെ ആവേശത്തിലാക്കിയിരുന്നു. സണ്ണി ലിയോണിന്റെ മേനീ പ്രദര്‍ശനം തന്നെയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. എന്നാല്‍, ചിത്രത്തില്‍ സണ്ണിയുടെ ഹോട്ട് മാത്രമല്ല ഒരു നല്ല കഥ തന്നെയാണ് ചിത്രം പറയുന്നത്. പ്രണയവും പ്രതികാരവും ഇടകലര്‍ന്നതാണ് ചിത്രം. ട്രെയിലര്‍ കണ്ടു നോക്കൂ..

ഒരു ബിസിനസ്സുകാരിയായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജ്നിയേഷ് ഡുഗ്ഗാല്‍, രാജീവ് വര്‍മ്മ എന്നിവരും ചിത്രത്തിലുണ്ട്. ഒരു സണ്ണി ലിയോണ്‍ ചിത്രത്തിന്റെ സ്ഥിരം ചേരുവകളെല്ലാം പ്രതീക്ഷിക്കുന്ന ബെഈമാന്‍ ലൗ സംവിധാനം ചെയ്യുന്നത് രാജീവ് ചൗധരിയാണ്. സണ്ണിയുടെ ഒന്നിലധികം ലൗ മേക്കിംഗ് സീനുകള്‍ ചിത്രത്തിലും ട്രെയിലറിലും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

beiimaan-love-photos-images

സ്വന്തം ബിസിനസില്‍ വിജയിച്ച വ്യാപാര പ്രമുഖയാണ് സണ്ണി. രജ്നിയേഷും ധനികനായ ഒരു വ്യാപാരിയുടെ വേഷം അവതരിപ്പിക്കുന്നു. ഇരുവരും ഒരു ചടങ്ങില്‍ വച്ച് കണ്ടുമുട്ടുകയും പരസ്പരം പ്രണയത്തിലാകുന്നു. എന്നാല്‍ വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം അകലുകയും സംഗതി ഒരു പാമ്പും കോണിയും കളി പോലെയാകുന്നു. ബിസിനസിലെ അസൂയയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിലങ്ങു തടിയായതെന്ന് ട്രെയിലര്‍ കാണുമ്പോള്‍ തന്നെ.

ഡാനിയല്‍ വെബ്ബര്‍ ചിത്രത്തില്‍ അതിഥി താരമാണ്. അവസാനം ഇറങ്ങയി വണ്‍ നൈറ്റ് സ്റ്റാന്‍ഡ് എന്ന ചിത്രം പരാജയമായിരുന്നു. അതുകൊണ്ടു തന്നെ കരിയറില്‍ ഈ ചിത്രത്തെ സണ്ണി ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Top