ദിലീപും കാവ്യയും പ്രേക്ഷകരെ കരയിപ്പിക്കും; പിന്നെയും ട്രെയിലര്‍ കാണൂ

pinneyum

ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്ന ‘പിന്നെയും’ എന്ന ചിത്രം മലയളികളുടെ കണ്ണുനിറയ്ക്കും എന്നുറപ്പായി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതു കൊണ്ടുതന്നെ ഒരു മികച്ച കുടുംബ ചിത്രമായിരിക്കും പിന്നെയും. ദുരിതങ്ങളും സങ്കടങ്ങളും അനുഭവിക്കുന്ന ഒരു കൊച്ചു കുടുംബ ചിത്രം.

ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ കണ്ണുനനയ്ക്കുന്ന രംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 2008-ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേളക്കു വിരാമമിട്ടാണ് പിന്നെയും എന്ന ചിത്രവുമായി അടൂര്‍ എത്തുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിന്റ, രവി വള്ളത്തോള്‍, പ്രഫ. അലിയാര്‍, പി ശ്രീകുമാര്‍, ജോ സാമുവല്‍, സുധീര്‍ കരമന തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍. മറാത്തി താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top