ഗൗതം മേനോനും എആര്‍ റഹ്മാനും കൈകോര്‍ക്കുന്ന ‘അച്ചം എന്‍പത് മടമൈയ്യടാ’യുടെ മരണമാസ് ട്രെയിലര്‍

Acham-Enbathu-Madamaiyada-Movie-Photos

പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്. പ്രണയത്തെ വ്യത്യസ്തമായി ചിത്രീകരിക്കാനുള്ള ഗൗതമിന്റെ കഴിവ് പല ചിത്രങ്ങളിലൂടെയും കണ്ടതാണ്. വാരണമായിരം, വിന്നൈതാണ്ടി വരുവായ, നീ താനെ എന്‍ പൊന്‍വസന്തം, എന്നൈ അറിന്താല്‍ തുടങ്ങി എല്ലാ ചിത്രങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചതാണ്.

ഗൗതം മേനോന്റെ അടുത്ത പടം ഏതാണെന്നാണ് ന്യൂജനറേഷന്‍ പിള്ളേരുടെ ചോദ്യം. ചിമ്പവിനെ നായകനാക്കി ഒരുക്കുന്ന അച്ചം എന്‍പത് മടമൈയ്യടാ എന്ന ചിത്രമാണ് പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. ഗൗതം മേനോനും മ്യൂസിക് ലജന്റ് എആര്‍ റഹ്മാനും ഒന്നിക്കുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള നടി മഞ്ജിമയാണ് ചിമ്പുവിന്റെ നായികയായി എത്തുന്നത്. ചിത്രം തമിഴിലും തെലുങ്കിലും ചിത്രീകരിച്ചിട്ടുണ്ട്. ചിമ്പുവിന്റെ ഇതു നമ്മ ആള്‍ എന്ന ചിത്രം തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കെ അച്ചം എന്‍പത് മടമൈയ്യടായുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗചൈതന്യയുമാണ് നായകന്‍മാര്‍. മഞ്ജിമയാണ് ഇരുവരുടേയും നായിക. സാഹസം സ്വാസഗ സാഗിപോ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.

Top