കാളിദാസന്‍ തമിഴ്‌നാട്ടില്‍ തകര്‍ക്കുന്നു; കമല്‍ഹാസനൊപ്പമുള്ള മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ കാണൂ

kalidas

പ്രശസ്ത നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ തമിഴ്‌നാട്ടില്‍ തകര്‍ക്കുന്നു. അച്ഛന്റെ പേര് മകന്‍ കാത്തു എന്നു തന്നെ പറയാം. കാൡദാസന്റെ രണ്ടാമത്തെ ചിത്രം ഉലകനായകന്‍ കമല്‍ഹാസനൊപ്പമാണ്. കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മീന്‍കുഴമ്പും മണ്‍പാനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഷ്ന സാവേരിയാണ് നായിക. കാളിദാസിന്റെ ആദ്യ ചിത്രമായ ഒരു പക്കൈ കഥൈ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പാണ് അടുത്ത ചിത്രവും റിലീസിന് ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്‍ പ്രഭുവും ഉര്‍വ്വശിയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പ്രഭുവിന്റെ മകനായാണ് ചിത്രത്തില്‍ കാളിദാസ് അഭിനയിക്കുന്നത്. അതിഥി താരമായി കമല്‍ഹാസനും ചിത്രത്തില്‍ എത്തുന്നുണ്ട്. അമുദേശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

Top