സിനിമാ അഭിനയത്തിന് താന്‍ പണം വാങ്ങാറില്ലെന്ന് ഷാരൂഖ് ഖാന്‍

shah-rukh-khan-fan

ഷാരൂഖ് ഖാന് എത്ര രൂപയുടെ ആസ്തിയുണ്ടെന്ന് ചോദിച്ചാല്‍ കോടികളുടെ കണക്കുകളേ പറയാന്‍ കാണുകയുള്ളൂ. സിനിമാ ലോകത്തെത്തി പച്ച പിടിക്കുന്ന താരങ്ങള്‍ക്കെല്ലാം കോടിക്കണക്കിന് സമ്പാദ്യങ്ങള്‍ ഉണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മെഗാസ്റ്റാറുകള്‍ ഒരു തുക മാറ്റി വെക്കാറുമുണ്ട്. എന്നാല്‍, ഷാരൂഖിന്റെ ഇപ്പോഴത്തെ ജീവിത രീതിയെപ്പറ്റി കേട്ടാല്‍ ഞെട്ടും.

സൂപ്പര്‍ താരങ്ങള്‍ ഓരോ ദിവസം കൂടുംതോറും പ്രതിഫലം കൂട്ടുമ്പോള്‍ നമ്മുടെ കിങ് ഖാന്‍ പണം വാങ്ങാതെയാണ് പല സിനിമകളും ചെയ്യുന്നത്. സിനിമാ അഭിനയത്തിന് താന്‍ പണം വാങ്ങാറില്ലെന്ന് ഷാരൂഖ് തന്നെയാണ് പറഞ്ഞത്. പരസ്യങ്ങള്‍ക്കും പരിപാടികള്‍ക്കും ലൈവ് ഷോകള്‍ക്കുമാണ് പണം ഈടാക്കുന്നതെന്നും സിനിമാ അഭിനയം ബിസിനസാക്കിയിട്ടില്ലെന്നും താരം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്. ബോക്സോഫീസില്‍ ഓടുന്ന ചിത്രങ്ങള്‍ക്ക് മാത്രം പണം തന്നാല്‍ മതിയെന്നാണ് നിര്‍മ്മാതാക്കളോട് പറയാറുള്ളതെന്നും താരം വ്യക്തമാക്കി. തന്റെ സിനിമകള്‍ കണ്ട് ആളുകള്‍ സന്തോഷിക്കണം. ഒരിക്കല്‍ ഇന്ത്യയില്‍ ഒരു സിനിമ ചെയ്യും. അത്തരം കാര്യത്തില്‍ താന്‍ ഒരു വലിയ ദേശീയവാദിയാണ്. ഈ സിനിമ ഇന്ത്യയില്‍ ചെയ്തതാണെന്ന് ലോക പ്രേക്ഷകരെ കൊണ്ട് പറയിക്കുന്ന സിനിമ ആയിരിക്കും അത്. അത്തരം ഒന്നാണ് പദ്ധതിയിലുള്ളതെന്നും പറഞ്ഞു.

നിലവില്‍ 20-21 പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇതിന് പുറമേ ലൈവ് ഷോ പരിപാടികളും ധാരാളമായിട്ടുണ്ട്. ഏറ്റവും പുതിയ സിനിമ ഫാന്‍ ലെ ഇരട്ടവേഷത്തില്‍ 25 കാരന്‍ ഗൗരവിനെ അവതരിപ്പിക്കാന്‍ കുറച്ചത് ഏഴെട്ട് കിലോ ഭാരമാണ്. ദിവസവും 3-4 മണിക്കൂറുകള്‍ വരുന്ന പ്രത്യേക മേക്കപ്പും ഉപയോഗിച്ചു. സംസാര രീതിക്കും മാറ്റം വരുത്തി. ഫാനിലെ വേഷത്തിന് അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ അവാര്‍ഡ് തട്ടിപ്പറിക്കുമെന്നും അല്ലെങ്കില്‍ കരയുമെന്നും തമാശയായി പറഞ്ഞു.

Top