ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കിൽ നസ്രിയ..!! ട്രാൻസിൻ്റെ പുതിയ പോസ്റ്റർ പുറത്ത്

ഫഹദ് ഫാസിലും നസ്രിയയും നായക കഥാപാത്രങ്ങളാകുന്ന ട്രാൻസിൻ്റെ നസ്രിയയുടെ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിൽ മാസ് ലുക്കിലാണ് നസ്രിയ എത്തുന്നതെന്നതിൻ്റെ സൂചനകളാണ് പോസ്റ്ററിലുള്ളത്.

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സണ്‍ഗ്ലാസ് വച്ച് മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. ട്രാൻസിലെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Nazriya Nazim in #Trance.

Posted by Amal Neerad on Thursday, October 31, 2019

Top