മൊട്ട ലുക്കില്‍ ജയസൂര്യയെത്തി; തെലുങ്ക് ആരാധകരെ കൈയ്യിലെടുക്കാന്‍ പ്രേത സിനിമയില്‍

jayasurya

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് ജയസൂര്യ. ഇത്തവണ തെലുങ്ക് ആരാധകരെ കൈയ്യിലെടുക്കാനാ താരത്തിന്റെ പുറപ്പാട്. മൊട്ടയടിച്ച് വ്യത്യസ്ത ഗെറ്റപ്പിലാണ് ജയസൂര്യ എത്തിയത്. തന്റെ പുതിയ ചിത്രം ‘പ്രേത’ത്തിന് വേണ്ടിയാണ് ജയസൂര്യ മൊട്ടയടിച്ചത്.

സിനിമയ്ക്കു വേണ്ടി മൊട്ടയാകണമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ജയസൂര്യ സമ്മതം മൂളുകയായിരുന്നു.സെറ്റില്‍ വെച്ച് മൊട്ടയടിക്കുന്നതിന്റെ വീഡിയോ ജയസൂര്യ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വീഡിയോ വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top