ഫേസ്ബുക്ക് വഴി കാണാതായ മകനെ അമ്മ 8 വര്‍ഷത്തിന് ശേഷം കണ്ടെത്തി

മാതാപിതാക്കളോ‍ട് പിണങ്ങി വീട് വിട്ടിറങ്ങിയ മകനെ 8 വര്‍ഷത്തിന് ശേഷം ഫേസ് ബുക്കിലൂടെ കണ്ടെത്തി. ഹൈദരാബാദിലെ മൗലോലി നവോദയ നഗറിലെ എബിഎസ് സലാമിന്‍റെയും സുസന്നയുടേയും മകനായ ദിനേഷ് ജനയെയാണ് അമ്മ സുസന്ന എട്ട് വര്‍ഷത്തിന് ശേഷം ഫേസ് ബുക്കിന്‍റെ സഹായത്തോടെ കണ്ടെത്തിയത്.

വീട് വിട്ടിറിങ്ങിയ ശേഷം പഞ്ചാബിലെ അമൃത്‌സറില്‍ കഴിഞ്ഞു വരികയായിരുന്നു. ഫേസ്ബുക്കില്‍ കണ്ടത് മകനെന്ന സംശയം ജനിച്ചതോടെ അമ്മ സൂസന്ന പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സെെബര്‍ സെല്ലിന്‍റെ സഹായത്തോടെ കൂടുതല്‍ ചിത്രങ്ങള്‍ ശേഖരിച്ച് മകനെന്ന് തന്നെ ഉറപ്പ് വരുത്തിയതിന് പോലീസ് പഞ്ചാബിലെത്തി മകനെ വിവരം അറിയിച്ചു.

തുടര്‍ന്ന്  8 വര്‍ഷത്തെ വീട് വിട്ടുളള ജീവിതത്തിന് ശേഷം മകന്‍ രക്ഷിതാക്കളുടെ അടുക്കലേക്ക് മടങ്ങിയെത്തി. 2011 ലാണ് മകന്‍ വീട് വിട്ട് പോയത്. തുടര്‍ന്ന് കാണാതായ മകനെ തിരികെ കിട്ടാന്‍ വര്‍ഷങ്ങള്‍ അമ്മ പ്രയത്നിച്ചു. പ്രയോജനമുണ്ടായില്ല അവസാനം ഫേസ് ബുക്കില്‍ തിരയുകയായിരുന്നു. പോലീസ് അന്വേഷിച്ച് വലഞ്ഞ കേസില്‍ അവസാനം അമ്മക്ക് കച്ചിത്തുരുമ്പായത് ഫേസ്ബുക്കാണ്.

Top