ഫേസ്ബുക്ക് ആസ്ഥാനത്ത് രാസായുധ സാന്നിധ്യം..!! അതീവ നശീകരണ ശേഷിയുള്ള സരിന്‍ വാതകമാണ് കണ്ടെത്തിയത്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് ആസ്ഥാനത്ത് അതീവ നശീകരണ ശേഷിയുള്ള സരിന്‍ വാതകത്തിന്റെ സാന്നിധ്യം. ഇതിനെത്തുടര്‍ന്ന് ഫേസ്ബുക്കിന്റെ നാല് കെട്ടിടങ്ങളില്‍ നിന്ന ആളുകളെ ഒഴിപ്പിച്ചു. മാരകമായ രാസായുധമാണ് സരിന്‍ വാതകം. ഇതിനെ ഐക്യരാഷ്ട്രസഭ കൂട്ട നശീകരണ ആയുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്.

സിലിക്കന്‍ വാലിയില്‍ തപാല്‍ വിഭാഗത്തിലാണ് വിഷവാതക സാന്നിധ്യം കണ്ടെത്തിയത്. ഇത് സ്ഥിരീകരിച്ചതായും തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫേസ്ബുക്ക് ഓഫീസുകളിലേക്കെത്തുന്ന തപാല്‍ പാക്കറ്റുകളില്‍ നടത്തുന്ന സാധാരണ പരിശോധനയിലാണ് സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 11 മണിക്ക് സംശയാസ്പദമായ നിലയില്‍ പാക്കറ്റ് കണ്ടെത്തുകയായിരുന്നു. പാക്കറ്റ് കൈകാര്യം ചെയ്തവര്‍ക്ക് ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഒഴിപ്പിച്ച മൂന്ന് കെട്ടിടങ്ങളിലേക്ക് ആളുകളെ വീണ്ടും പ്രവേശിപ്പിച്ചിട്ടുണ്ട്.

എഫ്ബിഐ സംഘം എത്തി അന്വേഷണം ആരംഭിച്ചതായും കമ്പനി വക്താവ് അറിയിച്ചു. സരിന്‍ വാതകം അതി തീവ്രവ സ്വഭാവമുള്ള രാസായധമാണ്. മനുഷ്യന്റെ നാഡീ സംവിധാനത്തെ ബാധിക്കുന്ന സരിന്‍ പെട്ടെന്നുള്ള മരണത്തിന് കാരണമാകും. ഐക്യരാഷ്ട്ര സംഘടന കൂട്ടനശീകരണ ആയുധങ്ങളുടെ പട്ടികയില്‍ പെടുത്തിയ രാസായുധമാണ് സരിന്‍.

Top