സംഘപരിവാറിനെപോലുള്ള ശക്തികളോട് യുദ്ധം ചെയ്യാന്‍ തയ്യാറുള്ള പുതിയ തലമുറ മുന്നോട്ടുവരണമെന്ന് വിടി ബല്‍റാം

balram

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ പ്രശംസിച്ച് വിടി ബല്‍റാമെത്തി. സംഘപരിവാറിനോട് യുദ്ധം ചെയ്യാന്‍ കഴിയില്ലെങ്കില്‍ റിട്ടയര്‍ ചെയ്ത് ന്യൂയോര്‍ക്കില്‍ പോകണമെന്ന് മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടിനോട് കനയ്യ കുമാര്‍ പറയുകയുണ്ടായി.

ഇങ്ങനെയുള്ള യുവതലമുറയെയാണ് ഇപ്പോള്‍ രാജ്യത്തിനാവശ്യമെന്ന് ബല്‍റാം പറയുന്നു. ഇതാണ് പുതിയ തലമുറ. ഫാഷിസത്തിനെതിരെ ആശയപരമായ യുദ്ധത്തിന് തയ്യാറുള്ള ഒരു പുതിയ തലമുറ മുന്നോട്ടുവരണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്നും വിടി ബല്‍റാം പറയുന്നു.

Top