കടകംപള്ളി തോറ്റെന്ന് സുരേന്ദ്രന്‍; എഡിറ്റ് ഹിസ്റ്ററി ചതിച്ചു, ട്രോളുകള്‍ പിന്നാലെ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ട്രോളാക്രമണങ്ങള്‍ പതിവാണ്. അവര്‍ പറയുന്ന മണ്ടത്തരങ്ങള്‍ തന്നെയാണ് കാരണം. ഇപ്പോള്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആണ് ട്രോളാക്രമണത്തിന്റെ ഇര. ദേവസ്വം മന്ത്രി കടകംപള്ളിക്ക് എതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്തവണ കെ സുരേന്ദ്രന് കെണിയായിരിക്കുന്നത്. കടകംപള്ളി കഴക്കൂട്ടത്ത് മുരളീധരനോട് തോറ്റുവെന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്. അമളി പറ്റിയെന്ന് മനസിലാക്കിയ സുരേന്ദ്രന്‍ പോസ്റ്റ് തിരുത്തിയെങ്കിലും ഫേസ്ബുക്കിലെ പുതിയ ടെക്‌നിക്ക് സുരേന്ദ്രനെ ചതിച്ചു.

ആദ്യം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകമ്പള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബി. ജെ. പി നേതാവ് ശ്രീ. വി. മുരളീധരനോട് 6000 വോട്ടിനാണ് പരാജയപ്പെട്ടത്. ദിവസവും രാവിലെയും വൈകീട്ടും ഒരു ലജ്ജയുമില്ലാതെ ശബരിമല വിഷയത്തില്‍ പിണറായി പറയുന്നതിന് കടകവിരുദ്ധമായി ഈ പകല്‍മാന്യന്‍ സംസാരിക്കുന്നതിന്റെ കാരണവും അതു തന്നെയല്ലേ. മണ്ഡലവിളക്കു കഴിഞ്ഞപ്പോള്‍ ഇനി ആക്ടിവിസ്ടുകള്‍ അങ്ങോട്ട് വരരുതെന്ന് ഇയാള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് മാറ്റി പോസ്റ്റ് ചെയ്തത് ഇങ്ങനെ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകമ്പള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബി. ജെ. പി നേതാവ് ശ്രീ. വി. മുരളീധരനോട് 6000 വോട്ടിനാണ് വിജയിച്ചത്. ദിവസവും രാവിലെയും വൈകീട്ടും ഒരു ലജ്ജയുമില്ലാതെ ശബരിമല വിഷയത്തില്‍ പിണറായി പറയുന്നതിന് കടകവിരുദ്ധമായി ഈ പകല്‍മാന്യന്‍ സംസാരിക്കുന്നതിന്റെ കാരണവും അതു തന്നെയല്ലേ. മണ്ഡലവിളക്കു കഴിഞ്ഞപ്പോള്‍ ഇനി ആക്ടിവിസ്ടുകള്‍ അങ്ങോട്ട് വരരുതെന്ന് ഇയാള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. കേട്ടാല്‍ തോന്നും ആക്ടിവിസ്ടുകള്‍ സ്വമേധയാ വരികയാണെന്ന്. മധുരയില്‍ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്പടിയോടുകൂടി എഴുന്നെള്ളിച്ചതും വിശ്വാസികള്‍ മറന്നു എന്നാണോ ഈ ആചാരക്കള്ളന്‍ വിചാരിക്കുന്നത്? ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകമ്പള്ളി അത് നടക്കില്ലെന്നുറപ്പായപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുന്നത് ആര്‍ക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇനി പച്ച തൊടില്ലെന്ന് മനസ്സിലായതുകൊണ്ടാണല്ലോ ഈ നാണം കെട്ട ഉരുളല്‍. കടകമ്പള്ളി സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്.

k surendran edit history

സുരേന്ദ്രന്റെ ഈ അബദ്ധവും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി. നിരവധി പോസ്റ്റുകളും ട്രോളുകളും നിമിഷ നേരം കൊണ്ട് ഫേസ്ബുക്കില്‍ നിറഞ്ഞു.
പോസ്റ്റിന് ലഭിക്കുന്ന ചില രസകരമായ കമന്റുകള്‍ ഇവയാണ്: കഴക്കൂട്ടം മണ്ഡലത്തില്‍ പരാജയപെട്ടിട്ടും മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ രാജിവെക്കുക. എന്ന് ജയിലില്‍ കിടന്നു കിളിപോയ ഉള്ളി സുര…കടകംപള്ളി സുരേന്ദ്രന്‍ മുരളീധരനോട് 6000 വോട്ടിനു പരാജയപ്പെട്ടു. ജയിലില്‍ കിടന്നതില്‍ പിന്നെ ഉള്ള സ്ഥലകാല ബോധവും പോയോ..’കയര്‍’ എടുക്കണോ അതോ ‘കഞ്ഞി’ എടുക്കണോ എന്ന് ആദ്യം തീരുമാനിക്കൂ…

Top