മോഹന്‍ലാലിനു പിന്നാലെ ഗണേഷ് കുമാറിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നിവിന്‍ പോളി

14malayalam-snippets

കോട്ടയം: ഇത്തവണ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാര്‍ തന്നെ വിജയിക്കുമെന്ന് ഏതാണ്ടങ്ങ് ഉറപ്പായി. താരങ്ങളെല്ലാം ഗണേഷ് കുമാറിനൊപ്പമാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനും ദിവീപിനും പിന്നാലെ ഗണേഷിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നിവിന്‍ പോളിയുമെത്തി. ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് നിവിന്‍ പോളിയുടെ വോട്ട് അഭ്യര്‍ത്ഥന.

പത്തനാപുരത്ത് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും തിരക്കുകള്‍ മൂലം സാധിച്ചില്ലെന്നും പറഞ്ഞാണ് നിവിന്റെ വീഡിയോ തുടങ്ങുന്നത്.
വ്യക്തിപരമായതി തനിക്ക് ഏറ്റവും ആരാധനയും ബഹുമാനവുമുള്ളയാളാണ് ഗണേഷ് കുമാറെന്നും അദ്ദേഹം നമ്മുക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ മന്ത്രിയായിരുന്നപ്പോള്‍ കണ്ടതാണെന്നും വീഡിയോയില്‍ പറയുന്നു.

ഒരു പദ്ധതി ഏറ്റെടുത്താല്‍ യാതൊരു അഴിമതിയും കൂടാതെ കൃത്യമായി പഠിച്ച് ചങ്കൂറ്റത്തോടെ അത് ചെയ്തുതീര്‍ക്കുന്ന ആളാണ് ഗണേഷ് കുമാറെന്നും നിവിന്‍ പറയുന്നു. ഇതുപോലുള്ള വ്യക്തികള്‍ ഭരണത്തില്‍ വരണമെന്നാണ് നാം ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിന് വേട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

 

Top