തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടി ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഎസ്

vs-achuthanandan

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊടുത്ത മാനനഷ്ടക്കേസ് കോടതി തള്ളി. ഇതിനുപിന്നാലെ വിഎസിന്റെ പരിഹാസവും എത്തി. ഗോദ മാറിക്കയറിയ ഉമ്മന്‍ചാണ്ടി എന്ന തലക്കെട്ടോടെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വിഎസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടി ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണെന്നും വിഎസ് പറയുകയുണ്ടായി.

മുഖ്യമന്ത്രിക്ക് കിട്ടേണ്ടത് കിട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂവെന്നാണു വി എസ് പറയുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ട കേസില്‍ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരം മുട്ടുംമ്പോള്‍ കൊഞ്ഞണം കാണിക്കുന്ന പോലെ താങ്കള്‍ കുറെ വെല്ലുവിളികള്‍ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാന്‍ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കള്‍ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോര്‍ക്കളത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവന്റെ ഭീതിയെന്നും വി എസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണില്‍ ജീവിക്കുന്ന ജനങ്ങളെ താങ്കള്‍ വല്ലാതെ ഭയപ്പെടുന്നു.ഉമ്മന്‍ ചാണ്ടി, നിങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ജനങ്ങള്‍ അത് അനുവദിക്കില്ലെന്നും വി എസ് കുറിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിടുണ്ടെന്ന വി എസ്.അച്യുതാനന്ദന്റെ ആരോപണത്തിനെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് കേസ് പരിഗണിച്ചുകൊണ്ട് കോടതി വിമര്‍ശിച്ചിരുന്നു. ട്വിറ്ററില്‍ ”വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിച്ചില്ലേ” എന്നായിരുന്നു വി.എസിന്റെ പരിഹാസം.

Top