കടല്‍ക്കൊല: നാവികന്‍ ഇറ്റലിയിലെത്തി

ബിജു കരുനാഗപ്പള്ളി 

കേരളതീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരില്‍ രണ്ടാമത്തെയാളായ സാല്‍വതോര്‍ ഗിറോണ്‍ സ്വദേശത്തത്തെി. അന്താരാഷ്ട്ര കോടതിയിലുള്ള കേസില്‍ വിധിയുണ്ടാവുന്നതുവരെ ഇറ്റലിയിലേക്ക് പോകാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഗിറോണിനെ സര്‍ക്കാര്‍ വിട്ടയച്ചത്. റോമിലെ സിയാംപിനോ എയര്‍പോര്‍ട്ടില്‍ ഇറ്റാലിയന്‍ സൈനികവേഷത്തിലത്തെിയ ഗിറോണിനെ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ടാ പിനോഷിയും വിദേശകാര്യ മന്ത്രി പാവ്ലോ ജെന്‍റിലോനിയും സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012ഫെബ്രുവരിയിൽ ആണ് കൊല്ലത്തെ ഉൾക്കടലിൽ 2 മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്ന് സാല്‍വതോര്‍ ഗിറോണും ലത്തോറെ മാസിമിലാനോയും  അറസ്റ്റിലായത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ലത്തോറെ നേരത്തെതന്നെ ഇറ്റലിയിലത്തെി. ഇറ്റലിയിലത്തെിയാല്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധി വന്നാല്‍, ഒരു മാസത്തിനകം ഇന്ത്യയിലത്തെണമെന്നും കഴിഞ്ഞയാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു.

Top