ബിജു മേനോന്‍ വീണ്ടും തകര്‍ക്കാന്‍ എത്തുന്നു; അനുരാഗ കരിക്കിന്‍ വെള്ളം ടീസര്‍ കാണൂ

anuragakarikkin-vellam

ബിജു മേനോന്റെ തിരിച്ചുവരവ് മലയാള ചലച്ചിത്ര ലോകത്ത് പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചിരുന്നു. പിന്നീട് പുറത്തിറങ്ങുന്ന ബിജു മേനോന്റെ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാല്‍, അടുത്തിടെ ഇറങ്ങിയ പല ചിത്രങ്ങളും പ്രതീക്ഷ ഫലം കണ്ടില്ല. എന്നാല്‍, ആ കുറവുകളൊക്കെ ബിജു മാറ്റാന്‍ എത്തുന്നു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ കിടിലം ഗെറ്റപ്പിലാണ് ബിജു മേനോന്‍ എത്തുന്നത്.

ആസിഫ് അലിയും ആശാ ശരത്തുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശ്വന്‍,ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാന്‍ ഖാലിദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ബാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി റൊമാന്റിക് രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശാ ശരത്,സുദീപ് കോപ്പ,ശ്രീനാഥ് ഭാസി,സൗഭിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായാണ് ആശാ ശരത് എത്തുന്നത്. പ്രാശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്റേതാണ്.ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top