വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ മണിയുടെ അഭിനയം അനുകരണമാണെന്ന് പറഞ്ഞ ജൂറിയോട് പുച്ഛമാണെന്ന് കമാല്‍ പാഷ

21malayalam1

തൃശൂര്‍: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണി ഇന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്നു. മണിയുടെ വിയോഗത്തില്‍ നിന്നും ഇപ്പോഴും ചലച്ചിത്ര ലോകവും കുടുംബവും മുക്തമായിട്ടില്ല. ചലച്ചിത്രലോകം മണിയെ ജീവിച്ചിരുന്ന കാലത്ത് വേണ്ട രീതിയില്‍ ആദരിച്ചിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയാം. പല അംഗീകാരവും മണിക്ക് നഷ്ടപ്പെട്ടിരുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം പോലും മണിക്ക് ലഭിച്ചിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് ജസ്റ്റിസ് കമാല്‍ പാഷ രംഗത്തെത്തിയത്. മണിക്ക് ദേശീയ പുരസ്‌കാരം നല്‍കാതിരുന്ന ജൂറി അംഗങ്ങളോട് പുച്ഛമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ചരിത്ര നിയോഗം പോലെ ജീവിച്ച വ്യക്തിത്വമാണ് മണിയെന്നും കമാല്‍ പാഷ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kamal-pasha

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് മണിക്ക് അവാര്‍ഡ് നല്‍കാതിരുന്നത് തന്നെ വിഷമിപ്പിച്ചുവെന്നും കമാല്‍ പാഷ പറഞ്ഞു. മണിയുടെ അഭിനയം അനുകരണമാണെന്നായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയുടെ വിലയിരുത്തല്‍. അത് കേട്ടപ്പോള്‍ പുച്ഛമാണ് തോന്നിയത്.

ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കാതിരുന്ന അംഗീകാരമാണ് മരണശേഷം മണിക്ക് ലഭിച്ചതെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. കലാഭവന്‍ മണി ഫൗണ്ടേഷന്റെ മണിക്കുയില്‍ പുരസ്‌കാരം സമ്മാനിക്കുന്ന വേദിയിലാണ് കമാല്‍ പാഷ മണിയെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞത്.

Top