പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റിമി ടോമി ഒരിക്കലും പൃഥ്വിരാജില്‍ നിന്ന് ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല

Prithviraj-to-direct-Hindi-movie

റിമി ടോമിയുടെ പല ചോദ്യങ്ങള്‍ക്കുമുന്നിലും താരങ്ങള്‍ ചിരിച്ച് ചിരിച്ച് ചാകാറുണ്ട്. റിമി ടോമി എന്തും ചോദിക്കുമെന്ന് അറിയാം. അതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് റിമിയുടെ ഷോയില്‍ പലരും എത്തുന്നത്. എന്നാല്‍, പലരും ഉരുളക്കുപ്പേരി പോലെ ഉത്തരവും നല്‍കാറുണ്ട്. എന്നാല്‍, റിമി ടോമി ഒരിക്കലും ഇങ്ങനെയൊരു മറുപടി പ്രശസ്ത താരം പൃഥ്വിരാജില്‍ നിന്ന് പ്രതീക്ഷിച്ചു കാണില്ല.

മലയാളികള്‍ നെഞ്ചിലേറ്റി നടക്കുന്ന പ്രണയനായകനാണല്ലോ പൃഥ്വിരാജ്. അതുകൊണ്ടു തന്നെ പൃഥ്വിരാജിനെ അടുത്തു കിട്ടിയാല്‍ റിമിക്ക് ചോദിക്കാനുള്ളതും പ്രണയത്തെക്കുറിച്ചായിരിക്കും. കാണികളെയും താരങ്ങളെയും ഒരേപോലെ രസിപ്പിക്കുന്ന നമ്പറുകളുമായാണ് റിമി ഇത്തവണയും എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിത അവാര്‍ഡ് വേദിയിലായിരുന്നു റിമിയും പൃഥ്വിയും ഒന്നിച്ചെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ താരത്തോടെ റിമി ചോദിച്ചതിങ്ങനെ..അതും പാട്ടിലൂടെയായിരുന്നു ഈ ചോദ്യം. അതിന് പൃഥ്വി കിടിലം മറുപടി തന്നെ നല്‍കി.

അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വി തന്നെ പാടിയ പാട്ടായിരുന്നു റിമിയുടെ ആയുധം. പ്രേമം എന്നാല്‍ എന്താണു രാജൂ…….. റിമി നീട്ടി പാടി… ഒട്ടും വൈകിയില്ല മറുപടിയും എത്തി, അത് കരളിനുള്ളിലേ സുപ്രിയയാണു റിമി….. പൃഥ്വിയുടെ മറുപടി കേട്ട് സദസില്‍ പൊട്ടിച്ചിരിയും ഹര്‍ഷാരവവും.

Top